Monday, December 31, 2007

2007
ഡിസംബര്‍ - 31
08:25
ജീവീതത്തില്‍ ഒരിക്കലും ഓര്‍ത്തിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്ത ഒരു വര്‍ഷം
മനസ്സില്‍ വേദന മാത്രം സമ്മാനിച്ച വര്‍ഷം.

Saturday, October 27, 2007

നിശയുടെ തേങ്ങലിന്‍ സ്പന്ധനം
അറിയുന്നൂ ഞാന്‍ ‍....
പാടി പറക്കുന്ന രാപ്പാടിയില്‍ നിന്ന്
പൂത്ത് ഉല്ലസിക്കുന്ന
നിശാഗന്ധിയില്‍ നിന്ന്
നിറമുള്ള ശലഭങ്ങള്‍ പാറൂന്ന വേളയില്‍
ഓര്‍ത്തു പോയ് ഞാന്‍
എന്‍ ബാല്യ കാലം

Sunday, September 30, 2007

പ്രണയം

പോയ് മറഞ്ഞൊരെന്‍,
വസന്ധ സന്ധ്യയെ

പ്രണയിച്ചു പൊയ്
നിന്നെ ഞാന്‍ .



മിണ്ടിയില്ല ഞാന്‍,
ചിരിച്ചില്ല ഞാന്‍,
നോക്കീല ഒരുമാത്ര
ഒരിക്കലൂം നിന്നെ ഞാന്‍.



എങ്കിലും നെഞ്ചില്‍,
തുഴഞ്ഞകലുന്ന തോണിയും
കവിഞ്ഞ് ഒഴുകുമാറ്,
സ്നേഹിച്ചു പോയ്.


പറയുവാന്‍ അറിയില്ല,
സ്നേഹം എനിക്കെന്തന്ന്
തരുവാനും അറിയില്ല,
മുരടനാം ഈ എനിക്ക്.


എങ്കിലും പോയ്മറഞ്ഞ,
വര്‍ണങ്ങള്‍തന്‍ സുന്ദരീ
പ്രണയിച്ചുപോയ് ഒത്തിരി,
ഞാന്‍ പ്രണയിച്ചു പോയ്......


Wednesday, September 26, 2007

ഓര്‍മ്മകള്‍ നശിക്കട്ടെ......

നിലാവില്‍ പൊഴിയുന്ന
മഴയായി മാറുവാന്‍
ഒരുനാളും ഇരുനാളും
ഞാന്‍ ആഗ്രഹിച്ചു.


മിഴിനീരു തോരാത്ത
ജീവിത യാത്രയില്‍
നിന്ന് ഒരിലപോലെ
പൊഴിയുവാന്‍ ഞാന്‍ കൊതിച്ചു

മറവിതന്‍ മാറാല, എന്‍
ഒര്‍മ്മതന്‍ ചിത്രത്തില്‍
രാത്രിതന്‍ ചായം രചിച്ചുവെങ്കില്‍
എങ്ങും ഇരുള്‍ മാത്രം
നിറഞ്ഞുവെങ്കില്‍

ഓര്‍മ്മകള്‍ പൊഴിയ ട്ടെ,
ഒലീവിന്‍ ഇല പോലെ
ശിശിരത്തില്‍ എങ്ങോ
ഞാന്‍ കണ്ടപോലെ

നെഞ്ചിനു ഭാരമായ്
എന്‍ ഓര്‍മ്മകള്‍ എന്നെ
ഇരുളിലും പകലിലും
തുരത്തിടുന്നു.

കണ്ണികള്‍ഇണക്കി
കാല ന്‍റെ കയറുപോല്‍
എന്നെ ഞെരിച്ചു കൊന്നിടുന്നു
എന്‍ ആത്മാവ് പോലും
ദഹിച്ചിടുന്നു..........

Wednesday, August 29, 2007

FRIENDSHIP

What is FRIENDSHIP ?
Actually I was searching an answer for that. But unfortunately I cant find the answer yet.
A lot of people goes through our life daily and a few wil remain in our memory .
Are they friends... ?
I dont think so....

One who understands us, our positives and negatives...
One who cares us.....
One who can realize our problem before we disclose it to them.
One who can console us.... One to whom we can share everything
One to whom we can show our Love and Anger. They can cheer us when we are in a depressed mood. The one who can be with us in all the situations in life.

In this mechanical life, its impossible to find a real friend. We can see a lot of smiling faces around us in our day to day life. But its not possible to find a real smile in them.
Can we see real friendship in our life? I dont think so. It may be my own experiences prompts me to think negatively
But now I have a friend.... Onw whom I can consider as my own soul...
To whom I can share every thing.. .. One who is well aware of my Positives and Negatives...
He is a gift of God to me.. Really ...
(Contin....)

മടക്ക യാത്ര......

യാത്രകള്‍ പലതുണ്ട് ബാക്കിയെന്‍ ജീവിത,
പാതയില്‍ ഇനിയുമെത്രയെത്ര.
നിറമറ്റ ജീവിത ചിത്രത്തില്‍ നിന്നും
ചിതലറ്റ ഏടുകള്‍ പിന്നിലാക്കി,
ഓര്‍മ്മകള്‍ വിളയുന്ന ഭൂതകാലത്തിലെ,
ബാല്യത്തിന്‍ ഏടുകള്‍ തേടിയെത്തി
എന്‍ ഗ്രാമ കന്യയെ പുല്‍കുവാനായ്
ഓര്‍മകള്‍ ചികഞ്ഞു ഞാന്‍ ഓടിയെത്തി...
തെക്കെ തൊടിയിലന്ന് ഒരു ഗ്രീഷ്മ സന്ധ്യയില്‍
ധവളമാം ധൂളിയായ് വായുവില്‍ പുല്‍കിയന്‍െ
അമ്മതന്‍ ഓര്‍മ്മയെ തേടിയെത്തി
അമ്മിഞ്ഞ പാലിന്‍െ മധുരമാം ഓര്‍മ്മതന്‍
മാധുര്യം നുകരുവാന്‍ ഓടിയെത്തി.......

Tuesday, August 28, 2007

ഞാന്‍ ലിയര്‍


തോരാത്ത മഴയിതില്‍ ,
നോവുന്ന മനസുമായ്
അലയുന്നു ഞാനിന്ന്ഏകനായി.
എവിടെയെന്‍ പുത്രിമാര്‍ , ഒന്നൊഴികെ
കാപടൃ വചനങ്ങള്‍ പേറുന്ന വദനവൂം
ഉള്ളല്‍ ദുഷിക്കൂന്ന ചിന്തകളും.
അകറ്റീ നിങ്ങള്‍ ഇളയ പുത്രിയില്‍ നിന്ന്എന്നെ
കാപടൃത്തിന്‍ മൂര്‍ത്ത ഭാവങ്ങള
തള്ളി പറഞ്ഞു ഞാന്‍ എന്‍ ഓമല്‍ മകളെ,
അന്നാദൃമായ് നിങ്ങള്‍ തന്‍ പിന്‍ബലത്തില്‍
തള്ളി പറയുന്നു നിങ്ങള്‍ ഇന്ന് എന്നെ
രാജൃം ഭരിച്ചൊരീ മൂഢനാം രാജാവിനെ.