Tuesday, August 28, 2007

ഞാന്‍ ലിയര്‍


തോരാത്ത മഴയിതില്‍ ,
നോവുന്ന മനസുമായ്
അലയുന്നു ഞാനിന്ന്ഏകനായി.
എവിടെയെന്‍ പുത്രിമാര്‍ , ഒന്നൊഴികെ
കാപടൃ വചനങ്ങള്‍ പേറുന്ന വദനവൂം
ഉള്ളല്‍ ദുഷിക്കൂന്ന ചിന്തകളും.
അകറ്റീ നിങ്ങള്‍ ഇളയ പുത്രിയില്‍ നിന്ന്എന്നെ
കാപടൃത്തിന്‍ മൂര്‍ത്ത ഭാവങ്ങള
തള്ളി പറഞ്ഞു ഞാന്‍ എന്‍ ഓമല്‍ മകളെ,
അന്നാദൃമായ് നിങ്ങള്‍ തന്‍ പിന്‍ബലത്തില്‍
തള്ളി പറയുന്നു നിങ്ങള്‍ ഇന്ന് എന്നെ
രാജൃം ഭരിച്ചൊരീ മൂഢനാം രാജാവിനെ.

No comments: