Sunday, September 30, 2007

പ്രണയം

പോയ് മറഞ്ഞൊരെന്‍,
വസന്ധ സന്ധ്യയെ

പ്രണയിച്ചു പൊയ്
നിന്നെ ഞാന്‍ .



മിണ്ടിയില്ല ഞാന്‍,
ചിരിച്ചില്ല ഞാന്‍,
നോക്കീല ഒരുമാത്ര
ഒരിക്കലൂം നിന്നെ ഞാന്‍.



എങ്കിലും നെഞ്ചില്‍,
തുഴഞ്ഞകലുന്ന തോണിയും
കവിഞ്ഞ് ഒഴുകുമാറ്,
സ്നേഹിച്ചു പോയ്.


പറയുവാന്‍ അറിയില്ല,
സ്നേഹം എനിക്കെന്തന്ന്
തരുവാനും അറിയില്ല,
മുരടനാം ഈ എനിക്ക്.


എങ്കിലും പോയ്മറഞ്ഞ,
വര്‍ണങ്ങള്‍തന്‍ സുന്ദരീ
പ്രണയിച്ചുപോയ് ഒത്തിരി,
ഞാന്‍ പ്രണയിച്ചു പോയ്......


1 comment:

സഹയാത്രികന്‍ said...

"എങ്കിലും പോയ്മറഞ്ഞ,
വര്‍ണങ്ങള്‍തന്‍ സുന്ദരീ
പ്രണയിച്ചുപോയ് ഒത്തിരി,
ഞാന്‍ പ്രണയിച്ചു പോയ്......"

:)


( മാഷേ 'വസന്ത സന്ധ്യേ' എന്നല്ലേ വേണ്ടത് )