Sunday, September 30, 2007

പ്രണയം

പോയ് മറഞ്ഞൊരെന്‍,
വസന്ധ സന്ധ്യയെ

പ്രണയിച്ചു പൊയ്
നിന്നെ ഞാന്‍ .



മിണ്ടിയില്ല ഞാന്‍,
ചിരിച്ചില്ല ഞാന്‍,
നോക്കീല ഒരുമാത്ര
ഒരിക്കലൂം നിന്നെ ഞാന്‍.



എങ്കിലും നെഞ്ചില്‍,
തുഴഞ്ഞകലുന്ന തോണിയും
കവിഞ്ഞ് ഒഴുകുമാറ്,
സ്നേഹിച്ചു പോയ്.


പറയുവാന്‍ അറിയില്ല,
സ്നേഹം എനിക്കെന്തന്ന്
തരുവാനും അറിയില്ല,
മുരടനാം ഈ എനിക്ക്.


എങ്കിലും പോയ്മറഞ്ഞ,
വര്‍ണങ്ങള്‍തന്‍ സുന്ദരീ
പ്രണയിച്ചുപോയ് ഒത്തിരി,
ഞാന്‍ പ്രണയിച്ചു പോയ്......


Wednesday, September 26, 2007

ഓര്‍മ്മകള്‍ നശിക്കട്ടെ......

നിലാവില്‍ പൊഴിയുന്ന
മഴയായി മാറുവാന്‍
ഒരുനാളും ഇരുനാളും
ഞാന്‍ ആഗ്രഹിച്ചു.


മിഴിനീരു തോരാത്ത
ജീവിത യാത്രയില്‍
നിന്ന് ഒരിലപോലെ
പൊഴിയുവാന്‍ ഞാന്‍ കൊതിച്ചു

മറവിതന്‍ മാറാല, എന്‍
ഒര്‍മ്മതന്‍ ചിത്രത്തില്‍
രാത്രിതന്‍ ചായം രചിച്ചുവെങ്കില്‍
എങ്ങും ഇരുള്‍ മാത്രം
നിറഞ്ഞുവെങ്കില്‍

ഓര്‍മ്മകള്‍ പൊഴിയ ട്ടെ,
ഒലീവിന്‍ ഇല പോലെ
ശിശിരത്തില്‍ എങ്ങോ
ഞാന്‍ കണ്ടപോലെ

നെഞ്ചിനു ഭാരമായ്
എന്‍ ഓര്‍മ്മകള്‍ എന്നെ
ഇരുളിലും പകലിലും
തുരത്തിടുന്നു.

കണ്ണികള്‍ഇണക്കി
കാല ന്‍റെ കയറുപോല്‍
എന്നെ ഞെരിച്ചു കൊന്നിടുന്നു
എന്‍ ആത്മാവ് പോലും
ദഹിച്ചിടുന്നു..........